ഡോ.മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ സംസ്ക്കാരം 21 ന് തിരുവല്ലയിൽ

Advertisement

തിരുവല്ല: കാലം ചെയ്ത ബിലിവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ: മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്ക്കാരം മെയ് 21ന് തിരുവല്ലയിൽ നടക്കും.20ന് പൊതുദർശനമുണ്ടാകും.
ഡാലസിൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കിടെയായിരുന്നു വാഹനമിടിച്ച് മൊത്രാപ്പോലീത്ത ആശുപത്രിയിലായത്. വാരിയെല്ലിനും, ഇടുപ്പിനും, തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസകോശത്തിൽ ഒപ്പറേഷൻ നടത്തി 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.
ഡോ: മാർ അത്തനേഷ്യസ് യോഹാൻ്റ സംസ്ക്കാരം തിരുവല്ല കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിലാണ് നടക്കുന്നത്.