തമിഴ്നാട്ടിൽ ബാങ്ക് മാനേജരായ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ

Advertisement

ആരക്കോണം.തമിഴ് നാട്ടിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയും ആരക്കോണം യൂണിയൻ ബാങ്ക് മാനേജരുമായ കിഷോർ ആണ് മരിച്ചത്.
വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. ഐഒബി ബ്രാഞ്ച് മാനേജരായ ഭാര്യ ദീപയെ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു. വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. കിഷോർ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ഭാര്യ അറിയിച്ചു. സംസ്കാരം വയനാട്ടിൽ നടക്കും.