കഴക്കൂട്ടത്തു വീടിനു തീയിട്ടു കൊടും ക്രിമിനലിന്റെ ഗുണ്ടാ വിളയാട്ടം

Advertisement

തിരുവനന്തപുരം. കഴക്കൂട്ടത്തു വീടിനു തീയിട്ടു കൊടും ക്രിമിനലിന്റെ ഗുണ്ടാ വിളയാട്ടം.വീട് കയറി ആക്രമിച്ചത് പോലീസിൽ പരാതിപ്പെട്ടതിനാണു വീടിനു തീയിട്ടത്.
ഫാത്തിമപുരം സ്വദേശി സ്റ്റാലന്റെ വീടിനാണ് റൗഡി ലിസ്റ്റിൽ പെട്ട പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് തീയിട്ടത്.

പോലീസിനെയും പ്രദേശവാസികളെയും ഞെട്ടിച്ചാണ് ഗുണ്ടാ ആക്രമണം.കഴക്കൂട്ടം ഫാത്തിമപുരത്താണ് ക്രിമിനലായ പഞ്ചായത്ത് ഉണ്ണി വീടിന് തീയിട്ടത്.കൽപനകോളനിയ്ക്ക് സമീപം സ്റ്റാലൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം.വീടു പൂർണ്ണമായും കത്തിയമർന്നു. വീടിനുള്ളിലെ വസ്തു വകകളും കത്തി നശിച്ചു. സ്റ്റാലൻ്റെ മാതാവിൻ്റെ വീട് കയറി അക്രമിച്ചത്
പോലീസിൽ പരാതിപ്പെട്ടത് മൂലമുള്ള
വൈരാഗ്യമായിരുന്നു ആക്രമണ കാരണം.
അഞ്ചു ദിവസം മുൻപ് മറ്റൊരു വീട് കയറി ആക്രമിച്ചതിന് പോലീസ് രതീഷിനെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടൻ ഇയാൾ രണ്ടു ആക്രമണങ്ങൾ കൂടി നടത്തിയെങ്കിലും ഇയാളെ പോലീസിന് പിടികൂടാനായില്ല.
ഇന്ന് രാത്രി ഇയാൾ സ്ഥലത്തെത്തിയ വിവരമറിഞ്ഞ കഴക്കൂട്ടം പോലീസ്
പരിശോധനയും നടത്തിയിരുന്നു. എന്നാൽ പാർവ്വതി പുത്തനാർ നീന്തിക്കടന്നാണ് രതീഷ് മറുകരയിലുള്ള വീടിന് തീയിട്ടത്.പോലീസും കഴക്കൂട്ടം അഗ്നിശമന സേനയും ചേർന്നാണ് തീ കെടുത്തിയത്. കഴക്കൂട്ടം കഠിനംകുളം സ്റ്റേഷനുകളിലുമായി നാൽപതോളം കേസുകൾ രതീഷിനെതിരെയുണ്ട്.കാപ്പ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.രതീഷിനായി
കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജിതമാക്കി.

Advertisement