കുഴിനഖം രോഗം പടരുന്നു, ജയന്ദ്രന്‍ കല്ലിംഗലിന് കാരണം കാണിക്കല്‍ നോട്ടീസ്

Advertisement

തിരുവനന്തപുരം. കളക്ടറെ വിമ‍ര്‍ശിച്ചതിന് ജോയിൻ കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധം കനക്കുന്നു.നാളെ മുഴുവൻ കലക്ടറേറ്റുകളിലേക്കും ജോയിൻ കൗൺസിൽ പ്രതിഷേധ പ്രകടനം നടത്തും. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ജയചന്ദ്രൻ കല്ലിങ്കൽ പ്രതികരിച്ചു

കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച
തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിന്റെ നടപടിയെ ചാനൽ ചർച്ചയിലാണ് ജയചന്ദ്രൻ കല്ലിങ്കൽ വിമർശിച്ചത്. പിന്നാലെയാണ് ദേവസ്വം ബോർഡ് തഹസീൽദാറായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിലപാടിൽ നിന്ന് പിന്നോട്ടില്ല. കലക്ടറെ വ്യക്തി പരമായി ആക്ഷേപിച്ചിട്ടില്ലെന്നും ജയചന്ദ്രൻ കല്ലിങ്കൽ.

വിശദീകരണം ചോദിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയചന്ദ്രൻ കല്ലിങ്കൽ വ്യക്തമാക്കി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിനെയും അസ്വാഭാവികമായാണ് ജോയിൻ കൗൺസിൽ കാണുന്നത്. സംഘടനാസ്വാതന്ത്ര്യത്തിലേക്ക് ഉള്ള കടന്നുകയറ്റമെന്ന് സംഘടന വിലയിരുത്തുന്നു. നോട്ടീസ് പിൻവലിക്കും വരെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിൻറെ ഭാഗമായി പതിനാല് കളക്ടറേറ്റുകളിലേക്കും തിങ്കളാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ മറ്റു സർവീസ് സംഘടനകൾക്കും കടുത്ത അമർഷമാണുള്ളത്.ഭരണാനുകൂല സർവീസ് സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കുമ്പോഴും നോട്ടീസ് നൽകിയ നടപടി പിൻവലിക്കേണ്ടെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്.