പാലക്കാട് ഷാഫിക്ക് പകരം ആര്, കോൺഗ്രസിൽ അടി തുടങ്ങി

Advertisement


പാലക്കാട് . നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രഹസ്യ ഓപ്പറേഷനുകൾക്ക്‌ വിലക്കെർപ്പെടുത്തി പാലക്കാട് ഡിസിസി. മണ്ഡലത്തിൽ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ഓപ്പറേഷൻ നടത്തുന്നു എന്ന നേതാക്കളുടെ പരാതിയെ തുടർന്നായിരുന്നു ഡിസിസി യോഗത്തിൻ്റെ വിമർശനം. ഷാഫി പറമ്പില്‍ വടകരയിൽ വിജയിക്കും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സ് നേതൃത്വം


ഇന്നലെ ചേർന്ന കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് സ്വയം പ്രഖ്യാപിത സ്ഥാനാർഥിക്കെതിരെ നേതൃത്വം രംഗത്തെത്തിയത്.ഷാഫി പറമ്പിലിന് വടകരയിൽ വിജയം ഉറപ്പിക്കുന്ന കോൺഗ്രസ്സ് പാലക്കാട്ടേക്ക് ആര് എന്ന ചർച്ചകൾ ഉപശാലകളിൽ ആരംഭിച്ചിട്ടുണ്ട്,ഇത് മുന്നിൽ കണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സ്വന്തം നിലക്ക് പ്രചരണം നടത്തുന്നു എന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. പരാതി ചർച്ച ചെയ്ത ഡിസിസി യോഗം, മണ്ഡലത്തിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് വിമർശിച്ചു. വിഷയം ഉടൻ കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം.ബിജെപിക്ക്‌ ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലം എന്ന നിലയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ഒരു വിഭാഗം ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്

Advertisement