തിരുവനന്തപുരം. കരമനയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേർ ഉൾപ്പടെ 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താൻ പോലീസ് നീക്കം. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
കരമന സ്വദേശി അഖിലിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും,കല്ല് വലിച്ചെറിഞ്ഞും കൊലപ്പെടുത്തിയ വിനീത രാജ്,അപ്പുവെന്ന അഖിൽ,സുമേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ.
ഇഅവരിൽ അഖിലിനെ തമിഴ്‌നാട്ടിൽ നിന്നും മറ്റു രണ്ടു പേരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്.പ്രതികൾക്ക് സഹായം ചെയ്തു നൽകുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്ത
കിരൺ കൃഷ്ണ,ഹരിലാൽ,കിരൺ എന്നിവരെയും പോലീസ് പിടികൂടി.പ്രതികളെ സഹായിച്ച
അരശുംമൂട് സ്വദേശികളായ അഭിലാഷ്,അരുൺ ബാബു എന്നിവരെയും പോലീസ് പിടികൂടി.
നാല് വർഷം മുൻപ് നടന്ന കരമന അനന്ദു കൊലപാതകത്തിലെ കോടതി നടപടികൾക്കായി നെടുമങ്ങാട് കോടതിയിൽ ഹാജരായി തിരികെ വരുമ്പോഴായിരുന്നു അഖിലിനെ കൊലപ്പെടുത്തിയത്.പാപ്പനംകോട്ടെ ബാറിലെ സംഘർഷത്തിന് പിന്നാലെ പ്രതികൾ അഖിലിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയെന്നാണ് പോലീസ് നിഗമനം.പിടിയിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.