പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ഹര്‍ജി

Advertisement

കൊച്ചി.പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാക്കാനും വിധി പ്രസ്താവിക്കാനും നിലവിലെ സിബിഐ പ്രത്യേക ജഡ്ജിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണൻ, ബാലാമണി, ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണൻ, ലത എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 3നാണ് കേസിൽ വിചാരണ ആരംഭിച്ചത്. പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കേസ് മാറ്റിയ ഘട്ടത്തിലാണ് ജഡ്ജിയുടെ സ്ഥലം മാറ്റം.
കേസിലെ വിധി പ്രസ്താവം വൈകാൻ ജഡ്ജിയുടെ സ്ഥലം മാറ്റം കാരണമാകുമെന്നാണ് ഹർജിക്കാരുടെ വാദം.