സിദ്ധാർഥന്റെ മരണത്തിൽപ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ അമ്മ

Advertisement

കൊച്ചി.പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ
പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല.
സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് ആവശ്യം.
അതിക്രൂരമായ ആക്രമണമാണ് സിദ്ധാർഥൻ നേരിട്ടത്, വൈദ്യ സഹായം പോലും നൽകാൻ പ്രതികൾ തയ്യാറായില്ല.അന്തിമ റിപ്പോർട്ടിൽ നിന്നും തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഉപഹർജിയിൽ സിദ്ധാർത്ഥന്റെ അമ്മ ചുണ്ടിക്കാട്ടുന്നു.
പ്രതികളുടെ ജാമ്യാപേക്ഷകൾക്കൊപ്പം സിദ്ധാർത്ഥന്റെ അമ്മയുടെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കും