മുവാറ്റുപുഴ. പേ വിഷബാധയുള്ള നായ ആളുകളെയും വളർത്തുമൃഗങ്ങളെയും കടിച്ച സാഹചര്യത്തിൽ മുവാറ്റുപുഴ നഗരസഭയിലെ തെരുവ് നായ്ക്കളുടെ വാക്സിനേഷൻ നടപടികൾ ആരംഭിച്ചു. പേവിഷ ബാധയുള്ള നായ സഞ്ചരിച്ച നാല് വാർഡുകളിലെ തെരുവ് നായകളെ വാക്സിനേഷൻ ചെയ്ത ശേഷം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഈ മാസം ഒമ്പതാം തിയതിയാണ് മുവാറ്റുപുഴയിൽ പേവിഷബാധയുള്ള നായയുടെ ആക്രമണം ഉണ്ടായത്. വിദ്യാർത്ഥികൾ അടക്കം എട്ട് പേർക്ക് നായയുടെ കടിയേറ്റിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകി തുടങ്ങി
പേവിഷബാധയുള്ള നായ സഞ്ചരിച്ച നാല് വാർഡുകളിലെ നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തിയ ശേഷം പ്രത്യേകം സജ്ജികരിച്ചിരിക്കുന്ന നീരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭയിലെ വളർത്ത് മൃഗങ്ങളുടെ ലൈസൻസും , പ്രതിരോധ കുത്തിവെയ്പുകൾ നടത്തിയത് സംബന്ധിച്ച പരിശോധനകളും ആരംഭിച്ചിട്ടുണ്ട്