സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ 4.76 കോടിയുടെ തട്ടിപ്പ്

Advertisement

കാസറഗോഡ്.സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ 4.76 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. അംഗങ്ങളറിയാതെ അവരുടെ പേരിൽ ബാങ്ക് സെക്രട്ടറി കെ. രതീശൻ സ്വർണ്ണവായ്പ എടുത്തെന്നാണ് പരാതി. ഇയാൾക്കെതിരെ ആദൂർ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി പി ഐ എം.

സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ വായ്പ എടുത്തു, പണയം വച്ച സ്വർണ്ണം കടത്തികൊണ്ട് പോയി, അപക്സ് ബാങ്ക് സൊസൈറ്റിയ്ക്ക് നൽകിയ പണം തട്ടിയെടുത്തു എന്നിങ്ങനെയാണ് പരാതി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്… തുടർന്ന് ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു…

പോലീസ് കേസെടുത്തതിന് പിന്നാലെ ബാങ്ക് സെക്രട്ടറി കെ രതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് സിപിഐഎം നിലപാട്.

ബാങ്ക് സെക്രട്ടറിയെ കൂടാതെ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി കർണാടകത്തിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം

Advertisement