മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം, തെക്കൻ ജില്ലകളിലെ പാൽ വിതരണം പ്രതിസന്ധിയിലാകും

Advertisement

തിരുവനന്തപുരം. മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം.സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം..ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ ഉന്നയിക്കുന്നു. സമരം അവസാനിച്ചില്ലെങ്കിൽ തെക്കൻ ജില്ലകളിലെ പാൽ വിതരണം പ്രതിസന്ധിയിലാകും

തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് പരാതി. വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതോടെയാണ്
ഇന്ന് രാവിലെ ആറുമണി മുതൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ടജില്ലകളില്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്.

സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്‌ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്‌ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ. ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ മേഖലാ യൂണിയന് കത്ത് നൽകി.

ജീവനക്കാർ സമരം തുടങ്ങിയതോടെ പത്തനംതിട്ടയിൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ജില്ലയിലെ പാൽ വിതരണം ഇതോടെ പ്രതിസന്ധിയിലായി .പ്രശ്നപരിഹാരമായില്ലെങ്കിൽ മിൽമ പാൽ വിതരണം പൂർണ്ണമായി പ്രതിസന്ധിയിലാകും.

Advertisement