ആലപ്പുഴ.കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമത വിഭാഗത്തെ തകർക്കാനായി അട്ടിമറിച്ച് സിപിഐഎം നേതൃത്വം. പാർട്ടിയിലെ രൂക്ഷമായ വിഭാഗീയത തുടർന്ന് സിപിഎംമായി അകന്ന പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിന്റെ പിന്തുണയോടെ 4 സിപിഎം അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം പാസായി. വിഭാഗീയത തുടർന്ന് 300 ലേറെ പേർ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് ഇപ്പോൾ പുറത്താക്കിയ ആര്‍ രാജേന്ദ്രകുമാർ ആയിരുന്നു. സിപിഎം നീക്കത്തിനെതിരെ സിപിഐ രംഗത്തെത്തി…
13 അംഗ പഞ്ചായത്തിൽ സിപിഐഎമ്മിന് 9ഉം യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതിൽ
8 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയം പാസായി. ഇതോടെ സിപിഐഎം ഭരണം ഇനി യുഡിഎഫിന്റെ കൈകളിലേക്ക് എത്തും.
കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് ആർ രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ 300 ഓളം സിപിഐഎം അംഗങ്ങൾ പാർട്ടി വിട്ടു സിപിഐയിൽ ചേർന്നിരുന്നെങ്കിലും രാജേന്ദ്രകുമാർ ഔദ്യോഗികമായി പാർട്ടി വിട്ടിരുന്നില്ല.
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതികത്വം ഉള്ളതിനാലായിരുന്നു ഇത്.
സിപിഎം ൽ തന്നെ നിലനിന്നിരുന്ന രാജേന്ദ്രകുമാർ അടക്കമുള്ള
വിമതപക്ഷത്തെ തകർക്കാനാ യിരുന്നു കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സിപിഐഎം നീക്കം. അവിശ്വാസ പ്രമേയം പാസ്സായതോടെ രാജിവച്ച രാജേന്ദ്രകുമാറിനെ സ്വീകരിക്കാൻ നൂറുകണക്കിന് സിപിഐ പ്രവർത്തകർ എത്തി
സിപിഐഎം നേതൃത്വത്തിനെതിരെ രാജേന്ദ്രകുമാർ രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐയിൽ ചേർന്നുവെന്നും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചത് സിപിഐഎം പഞ്ചായത്ത് അംഗങ്ങളുടെ വികാരമാണെന്നായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം.
അതേസമയം കോൺഗ്രസ്സുമായി ചേർന്നുള്ള സിപിഎം നീക്കം അവസരവാദ സമീപനമാണെന്നു സിപിഐ ജില്ല സെക്രട്ടറി ടിജെ ആഞ്ചലോസ് വിമർശിച്ചു .കേവലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി മുന്നണിയെ തള്ളിയത് ജനം വിലയിരുത്തുമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു … ഉൾപ്പാർട്ടി പോരിന്റെ ഭാഗമായി 25 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് അസാധാരണമായ രീതിയിൽ കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സ്വന്തം പാർട്ടിയിലെ അംഗങ്ങൾക്ക് എതിരെ തന്നെയുള്ള കുട്ടനാട്ടിലെ ഔദ്യോഗിക സിപിഎം പക്ഷത്തിന്റെ നീക്കം