സൗരോർജ്ജ പദ്ധതിയും നെറ്റ് മീറ്ററിംഗും ,ഇന്ന് തെളിവെടുപ്പ് നടത്തും

Advertisement

തിരുവനന്തപുരം.സൗരോർജ്ജ പദ്ധതിയും നെറ്റ് മീറ്ററിംഗും സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. രാവിലെ 11ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിലാണ് തെളിവെടുപ്പ് . നെറ്റ് മീറ്ററിംഗ് മാറ്റി ഗ്രോസ് മീറ്ററിംഗ് കൊണ്ടുവരണമോയെന്നതും തെളിവെടുപ്പിൽ ചർച്ചയാകും. പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ ഗ്രോസ് മീറ്ററിംഗിനെ ശക്തമായി എതിർക്കുന്നുണ്ട്. നിലവിലുള്ള നെറ്റ് മീറ്ററിംഗ് സംവിധാനം തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.
സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ക്ക് നിലവിലെ താരിഫ് രീതി തന്നെ തുടരാനാണ സാധ്യത. ഭേദഗതിയുടെ കരടിൽ ഇത് മാറ്റാൻ നിർദ്ദേശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ പുരപ്പുറ സോളാർ പാനൽ സ്ഥാപിച്ചവർ തെളിവെടുപ്പിൽ ബഹളമുണ്ടാക്കിയിരുന്നു.