നവവധുവിനെ മർദിച്ച കേസ്: വധശ്രമക്കുറ്റവും ചുമത്തി, രാഹുൽ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു

Advertisement

കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ ഭർത്താവ് രാഹുലിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. രാഹുൽ ഒളിവിലാണെന്നാണ് വിവരം. ഫോൺ ചാർജർ കഴുത്തിൽ ചുറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നില്ല. യുവതി ഇത് പരാതിയായി ഉന്നയിച്ചതിന് പിന്നാലെയാണ് ഈ വകുപ്പ് ചുമത്തിയത്

സ്ത്രീധന പീഡനക്കുറ്റത്തിന് പുറമെയാണ് വധശ്രമവും ചുമത്തിയത്. രാഹുലിനായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മർദിച്ചെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുൽ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു

അതേസമയം രാഹുൽ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചു. ഇയാൾ വിവാഹ തട്ടിപ്പ് വീരനാണെന്നാണ് വിവരം. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്‌ല വിവാഹം നടന്നത്.