സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബൈയിലെത്തി; 20ന് കേരളത്തിലെത്തും

Advertisement

തിരുവനന്തപുരം:
സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ദുബൈയിലെത്തി. ദുബൈയിൽ നിന്നാണ് ഓൺലൈൻ വഴി മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. നേരത്തെ നിശ്ചയിച്ചതിൽ നിന്നും രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും

തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നേരത്തെ 22ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ 20ന് കേരളത്തിൽ എത്തുമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു

അതേസമയം നിയമസഭാ സമ്മേളനം ചേരുന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.