വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്ന് റഷ്യാക്കാരന്‍

Advertisement

കൊച്ചി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്ന റഷ്യാക്കാരനെ അറസ്റ്റ് ചെയ്തു. റഷ്യന്‍ പൗരന്‍ ഇല്യ ഇക്കിമോവിനെ (26)മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര കണ്ടെയ്നര്‍  ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ മതില്‍ ചാടിക്കടക്കുകയായിരുന്നു റഷ്യന്‍ പൗരന്‍. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുവച്ചു.
പിന്നാലെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വിസ കാലാവധി അവസാനിച്ചതായും പൊലീസ് കണ്ടെത്തി. പ്രതിയുടെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്.