റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെഇരുചക്രവാഹനമിടിച്ച് വീട്ടമ്മ മരിച്ചു

Advertisement

പരവൂര്‍: റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇരുചക്രവാഹനമിടിച്ച് വീട്ടമ്മ മരിച്ചു. സിപിഎം പരവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ശശിധരന്റെ ഭാര്യ കോങ്ങാല്‍ ഗോവിന്ദത്തില്‍ ജോളി (58)യാണ് മരിച്ചത്. പൊഴിക്കര റോഡില്‍ കുന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ പൊഴിക്കര ഭാഗത്തുനിന്നും പരവൂരിലേക്ക് അമിത വേഗതയില്‍ എത്തിയ ഇരുചക്ര വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോളിയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോളിയുടെ മകളുടെ മകള്‍ ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മക്കള്‍: അരുവി (പരവൂര്‍ റീജീയണല്‍ സഹകരണബാങ്ക്), ആകാശ് . മരുമകന്‍: രതീഷ് മോഹന്‍.