2024 മെയ് 16 വ്യാഴം
BREAKING NEWS
👉 ഉറങ്ങി കിടന്ന 10 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവം: പ്രതി മെലിഞ്ഞ മലയാളി യുവാവെന്ന് പെൺകുട്ടി;പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
👉പാലക്കാട് കഞ്ചിക്കോട് റബ്ബർ പ്രോസസ്സിംഗ് യൂണിറ്റിൽ തീപിടുത്തം;ആളപായമില്ല
👉 കാസർകോട് സഹകരണ സൊസൈറ്റി തട്ടിപ്പ്: വിശദമായ അന്വേഷണം നടത്തുമെന്ന് സഹകരണ വകുപ്പ്
👉3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ മത്സ്യബന്ധനത്തിന് വിലക്ക്
👉 കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ ഇന്ന് റദ്ദാക്കി.
👉തോപ്പുംപടിയിൽ കടയിൽ കയറി ബിനോയി എന്ന യുവാവിനെ കുത്തി കൊന്നു, പ്രതി അലൻ കുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
👉 കണ്ണൂർ രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ പണമിടപാട് സംബന്ധിച്ച അടിപിടിയിൽ കെ പി സി സി അംഗം മുഹമ്മദ് ബ്ലാത്തൂരിനെ തിരെ കേസ്സെടുത്തു.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
🙏 ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിക്ക് കാരണമാകുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
🙏 ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി.
🙏 ഗാര്‍ഹിക പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് എസ്എച്ച്ഒ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു.
🙏 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചുവയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയില്‍. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കടലുണ്ടി പുഴയില്‍, വേനലില്‍ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയത്. ഇവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
🙏 വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. കുന്നംകുളം എംജെഡി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്ക്കെതിരെയാണ് പരാതിയെന്നും മന്ത്രി അറിയിച്ചു.
🙏 മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
🙏കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
🙏 സംസ്ഥാന ഹജ്ജ് ക്യാമ്പ് മെയ് 20 രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും. വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.
🙏 ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോണ്‍ഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിന്‍. യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് എം. തങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. വ്യക്തമായ നിലപാട് കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്.
🙏 സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ക്ക് തുടക്കംകുറിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല. സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളില്‍ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
🙏 തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച മകന്‍ എരൂര്‍ സ്വദേശി അജിത്ത് അറസ്റ്റില്‍. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാന്‍ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലില്‍ അജിത്ത് നല്‍കിയ മറുപടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
🙏 ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പുന്നപ്ര അഞ്ചില്‍ ഉമൈബ (70) യുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര്‍ പ്രതിഷേധിച്ചത്.
🙏കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
🙏തുലാപ്പള്ളിയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു മരണം. നാല് വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
🇳🇪 ദേശീയം 🇳🇪
🙏 രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്.
🙏 ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി .
🙏 യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ജയില്‍ മോചിതനായി. നിയമനടപടികള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത പുരകായസ്തയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം ലഭിച്ചതില്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയതായി രാജ്യത്തെ നിരവധിയാളുകള്‍ കരുതുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് ഒരു സാധാരണ വിധിപ്രസ്താവമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🙏 സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോര്‍ട്ട് കൈമാറി. സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസിന് അന്വേഷണം നടത്താനായിട്ടില്ല.
🙏സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്‌സിലെ പ്രകാശ് കപ്‌ഡെ (39) ആണ് ആത്മഹത്യ ചെയ്തത്.
🙏 ജാര്‍ഖണ്ഡില്‍ കള്ളപ്പണക്കേസില്‍ മന്ത്രി അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവാണ് അറസ്റ്റിലായ അലംഗീര്‍. കഴിഞ്ഞ ദിവസം മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് 35 കോടി കണ്ടെടുത്തിരുന്നു.
🙏 തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തില്‍ വന്നാല്‍ ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും സഹായം ചെയ്യുമെന്നും മമത ബാനര്‍ജി.
🇦🇺 അന്തർദേശീയം 🇦🇽
🙏 സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാന്‍ഡ്‌ലോവ എന്ന സ്ഥലത്ത് വച്ചാണ് റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്.പരുക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
🙏 സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സയീദ് അന്‍വര്‍ വിവാദത്തില്‍. സ്ത്രീകള്‍ ജോലിക്കുപോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവെന്നാണ് അന്‍വറിന്റെ പരാമര്‍ശം.
🏏 കായികം 🏏
🙏 ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണജേതാവായ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം ശ്രമത്തില്‍ 82.27 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണം നേടിയത് . ഡി.പി. മനുവിനാണ് വെള്ളി, ഉദ്ധം പാട്ടീല്‍ വെങ്കലം നേടി.
🙏 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് തുടക്കത്തില്‍ പതറിയെങ്കിലും 41 പന്തില്‍ 63 റണ്‍സെടുത്ത സാം കറന്റെ മികവില്‍ 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.