ലോണ്‍ തിരിച്ചടവ് മുടങ്ങി,ഭീഷണിയില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Advertisement

പാലക്കാട്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഉപ്പുപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്.മൈക്രോ ഫിനാന്‍സ് ഏജന്റുമാര്‍ തവണ മുടങ്ങിയതിന് ഭീഷണിപ്പെടുത്തിയിരുന്നതായി ശിവദാസന്റെ അയല്‍വാസികള്‍ പറഞ്ഞു

ശിവദാസന്റെ ഭാര്യ മൈക്രോ ഫിനാന്‍സില്‍ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് പലതവണ ഏജന്റുമാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്,രാവിലെ വീട്ടില്‍ എത്തുന്ന ഏജന്റുമാര്‍ പലപ്പോഴും വൈകീട്ട് വരെ വീടുകളില്‍ തുടരും. ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്നാണ് പരാതി

ശിവദാസന്റെ നാട്ടില്‍ നിരവധി പേര്‍ സമാനരീതിയില്‍ ഭീഷണി നേരിടുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്,ശിവദാസന്റെ സാസ്‌ക്കാരം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാളെ നടക്കും.