കൊച്ചി:കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകണം എന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കലൂരിലെ പിഎംഎൽഎ കോടതിയാണ് ഹർജി പരിഗണിക്കുക. പ്രതികളിൽ നിന്ന് ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വകകൾ വില്പന നടത്തി പണം നിക്ഷേപകർക്ക് നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. ബാങ്കിലെ നിക്ഷേപകനായ സഹദേവനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയുടെ പകർപ്പുകൾ പ്രതികൾക്ക് കൈമാറണം
കേസ് വീണ്ടും പരിഗണിക്കുമ്പോൾ മുഴുവൻ പ്രതികളും ഹാജരാകണം എന്നും കലൂർ പി എം എൽ എ കോടതി നിർദേശിച്ചിരുന്നു. കണ്ടുകെട്ടിയ 108 കോടി നിക്ഷേപകർക്ക് നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു.