കോഴിക്കോട് .മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവില്‍ നടപടി ഉചിതമെന്ന് കുട്ടിയുടെ കുടുംബം.ഡോക്ടർക്കെതിരെ കേസെടുത്തതും സസ്പെൻഡ് ചെയ്തതും ഉചിതമായ നടപടി.തങ്ങളുടെ കുട്ടിയുടെ അനുഭവം മറ്റാർക്കും ഉണ്ടാകരുത്.കുറഞ്ഞ സമയത്തെ ഇടവേളക്കിടയിൽ കുട്ടി രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായി
വായിൽ രക്തവും പഞ്ഞിയും കണ്ടാണ് നാവിന് ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിഞ്ഞത്. വേദന ഉണ്ടെങ്കിലും
കുട്ടി സംസാരിക്കുന്നുണ്ട്. ഡോക്ടർ തന്നെ തെറ്റ് ഏറ്റുപറഞ്ഞിട്ടും KGMCTA ഡോക്ടറെ ന്യായീകരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും ഇവര്‍ പറയുന്നു.
തെറ്റുപറ്റിയത് ഡോക്ടർ ആദ്യം തിരിച്ചറിയാത്തത് കൊണ്ടാണ് ഗുരുതര വീഴ്ച പുറത്തറിഞ്ഞത്.വിരലിനാണ് ശസ്ത്രക്രിയ എന്ന് ഉടൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ കുട്ടിയെ വേഗത്തിൽ പുറത്ത് വിടില്ലായിരുന്നു. വിരലിൻ്റെ ശസ്ത്രക്രിയ കൂടി കഴിഞ്ഞേ വാർഡിലേക്ക് മാറ്റുമായിരുന്നുള്ളൂ.നാവിൻ്റെ ശസ്ത്രക്രിയ ആളുമാറി ചെയ്തതാകാനാണ് സാധ്യതയെന്ന് ഇവര്‍ വിശദീകരിക്കുന്നു. പേരിൽ സാദൃശ്യമുള്ള മറ്റൊരു കുട്ടിയും ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നു