മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ നടപടികൾക്ക് ഹൈക്കോടതി സ്‌റ്റേ

Advertisement

കൊച്ചി:
മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമാതാക്കൾക്കെതിരായ നടപടികൾക്ക് സ്റ്റേ. ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്റെ പങ്കാളികളിലൊരാളായ ബാബു ഷാഹിർ നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസ്. സിനിമക്കായി ഏഴ് കോടി രൂപ മുടക്കി ലാഭവിഹിതം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് കേസ്. നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയിലാണ് കോടതി നടപടി.