കൊച്ചി. ക്നാനായ യാക്കോബായ സമുദായ മെത്രാപൊലീത്ത മാർ കുര്യാക്കോസ് സേവറിയോസിനെ സസ്പെന്റ് ചെയ്തു. അന്ത്യോക്യാ പാത്രിയാർക്കീസിന്റേതാണ് ഉത്തരവ്. പാത്രിയാക്കീസിന്റെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്ന തരത്തിൽ ഭരണഘടന ഭേദഗതി നടത്താനുള്ള നീക്കം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. അതേസമയം ഇതിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി. വ്യക്തത തേടി സഭ അസോസിയേഷൻ പാത്രിയാർകീസിന് കത്തയക്കാനും തീരുമാനിച്ചു.
അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് ക്നാനായ യാക്കോബായ സഭയിലും പൊട്ടിതെറിക്ക് കാരണമായത്.. പാത്രിയാക്കീസിന്റെ കൽപ്പനങ്ങൾ പാലിക്കുന്നില്ലെന്ന് കാട്ടി പരാതികൾ ലഭിച്ചതോടെയാണ് സസ്പെൻഷനിലേക്ക് കാര്യങ്ങൾ എത്തിയത്. പൌരോഹിത്യ ചുമതലകളിൽ നിന്നടക്കമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. … എന്നാൽ ഉത്തരവിനെതിരെ അസോസിയേഷനും ഒരുവിഭാഗം വിശ്വാസികളും പ്രതിഷേധവുമായി രംഗത്ത് എത്തി..
സഹായമെത്രാൻമാർ അധികാരത്തിന് വേണ്ടി നടത്തുന്ന നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിൽ വ്യക്തത തേടി പാത്രിയാക്കീസിന് കത്തയക്കാനും അസോസിയേഷൻ തീരുമാനിച്ചു.
ബൈറ്റ്- ടിഒ എബ്രഹാം..
എന്നാൽ സമുദായ മെത്രാപൊലീത്തയുടെ നീക്കളിൽ ശക്തമായ എതിർപ്പാണ് സഹായ മെത്രാൻമാർക്കുള്ളത്.. ഇതിനെതിതെ നിയമനടപടി സ്വീകരിക്കാനും ഇവർ തീരുമാനിച്ചു.
പാത്രിയാക്കീസ് ബാവയുടെ അധികാര പരിധി വെട്ടിചുരുക്കാൻ പുതിയ ഭരണഘടന ഭേതഗതിയിലൂടെ നീക്കം നടന്നുവെന്നാണ് സഹായ മെത്രാൻമാർ ആരോപിക്കുന്നത്.എന്നാൽ സഹായമെത്രാൻമാർ സമുദായ മെത്രാൻമാരുടെ അധികാരം കയ്യേറാൻ ശ്രമിക്കുന്നുവെന്നാണ് മറുഭാഗം പറയുന്നത്. 21 തിയതി അസോസിയേഷൻ യോഗം ചേരാനിരിക്കെയാണ് തർക്കം രൂക്ഷമായിരിക്കുന്നത്