പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക ശുചീകരണ യജ്ഞം. ജൂലൈ മാസം ഡെങ്കിപ്പനി വ്യാപനം കൂടും എന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. ഇതിന് മുന്നോടിയായി ആണ് ഇന്നും നളെയും സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണം കൃത്യമായി നടത്തിയില്ല എങ്കിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കും എന്നാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അത് ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ഇത്തവണ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത എന്ന് പ്രവചന ഉള്ളതിനാൽ മഴയ്ക്ക് മുന്നോടിയായി ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് സുഖമം ആക്കേണ്ടതുണ്ട്. ഇതുൾപ്പെടെയുള്ള വലിയ കടമ്പകളാണ് സർക്കാരിന് മുന്നിൽ ഉള്ളത്. പകർച്ചവ്യാധികളെ തടയാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്.