വാർത്താനോട്ടം

Advertisement

2024 മെയ് 18 ശനി

BREAKING NEWS

👉 വിദേശയാത്രയ്ക്ക് ശേഷം
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ 3.15 ന് കേരളത്തിൽ തിരിച്ചെത്തി.

👉വിരലിന് പകരം നാവിലെ ശസ്ത്രക്രീയ :കുട്ടിക്ക് നാവിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണ്ടെന്നും റിപ്പോർട്ട്

👉 എ പി പി അനിഷ്യയുടെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം .

👉 ആലുവ അട്ടക്കാട് അലിക്കുഞ്ഞിൻ്റെ വീട്ടിലേക്ക് ലോറി ഇടിച്ചു കയറി;ആർക്കും പരിക്കില്ല.

👉മലപ്പുറം മക്കരപറമ്പിൽ
ഫർണ്ണിച്ചർ കടയ്ക്ക് തീ പിടിച്ചു.

🌴 കേരളീയം 🌴

🙏 അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസില്‍ പുനെയിലെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും പത്ത് വെസ്റ്റ് നൈല്‍ പനി കേസുകള്‍ ഉറപ്പായതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

🙏 മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ലെന്നും അന്ന് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

🙏 ഇപ്പോഴത്തെ കാലാവസ്ഥയില്‍ വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

🙏 പാലക്കാട് തെങ്കരയില്‍ മൂന്നിലും നാലിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

🙏 തിരുവനന്തപുരം ചാക്കയില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം. ദക്ഷിണ വ്യോമസേനാ ആസ്ഥാനമാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഹോട്ടലില്‍ വച്ച് ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്.

🙏 കാലിക്കറ്റ് സര്‍വ്വകലാശാല റെക്കോര്‍ഡ് വേഗത്തില്‍ ബിരുദഫലം പ്രസിദ്ധീകരിച്ചത് ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം സര്‍വ്വകലാശാല പ്രഖ്യാപിച്ച്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

🙏 കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ബോസ്‌കോ കളമശേരി തൃശൂരില്‍ അറസ്റ്റിലായി. പറവൂര്‍ പെണ്‍വാണിഭ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

🙏ബിലീവേഴ്സ്
ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാരം മെയ് 21 ന് തിരുവല്ലയില്‍ നടത്തും. മെയ് 19 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹം എത്തും. മെയ് 20 നാണ് പൊതുദര്‍ശനം. മെയ് 21 ന് 11 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം ഖബറടക്കും.

🙏 കരുവാറ്റ ഊട്ടുപറമ്പ് പുത്തന്‍ നികത്തില്‍ മണിയന്റെ മകന്‍ അനീഷിനെ (37) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എസി ഓണ്‍ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ പിന്നീട് കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്റിനുള്ളിലാകുമെന്നും രാമക്ഷേത്രം തച്ചുടയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ബാറാബങ്കിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.

🙏 തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജസ്ഥാനില്‍ ഏപ്രില്‍ 21നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു ഡല്‍ഹി കോടതി. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാകേത് മെട്രൊപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കാര്‍ത്തിക് തപാരിയ ഡല്‍ഹി പൊലീസിനു നിര്‍ദേശം നല്‍കി.

🙏 ഡല്‍ഹി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. ആദ്യമായാണ് ഒരു അഴിമതി കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്. സുപ്രീംകോടതിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

🙏 ഒരു രാജ്യം ഒരു നേതാവ് എന്നത് മോദിയുടെ ഗുഢ പദ്ധതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുതിന്‍ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നത്.

🙏 തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ വൈകീട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. മാലയണിയിക്കാനെന്ന പേരില്‍ എത്തിയ രണ്ട് യുവാക്കളാണ് കനയ്യ കുമാറിനെ ആക്രമിച്ചത്.

🙏 സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബിജെപിയെന്ന് മന്ത്രി അതിഷി മര്‍ലെന. കെജ്രിവാളിന്റെ വീട്ടിനുള്ളില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി തര്‍ക്കിക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു.

🙏 സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയെന്നാണ് സ്വാതിക്കെതിരെയുള്ള ബൈഭവ് കുമാറിന്റെ പരാതി. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

🙏 പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി. യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

🙏 തമിഴ്നാട്ടിലെ നീലഗിരിയില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ അറിയിച്ചു.

🙏 കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം. ശക്തമായ ഒഴുക്കില്‍പെട്ടു ഒരു വിദ്യാര്‍ഥിയെ കാണാതായി. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം
പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 29 പന്തില്‍ 75 റണ്‍സെടുത്ത നിക്കോളാസ് പുരാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു.

🙏ലഖ്നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് 38 പന്തില്‍ 68 റണ്‍സും നമന്‍ ധിര്‍ പുറത്താകാതെ 28 പന്തില്‍ 62 റണ്‍സും നേടിയെങ്കിലും വിജയലക്ഷ്യത്തിന് 18 റണ്‍സകലെ 6 വിക്കറ്റിന് 196 റണ്‍ലെന്ന നിലയില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.

Advertisement