ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ട ധീര രക്തസാക്ഷികള്‍ക്ക് സ്മാരകവുമായി സിപിഎം

Advertisement

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെടുകയും അതിന്റെ പേരില്‍ പാര്‍ട്ടി തള്ളിപ്പറയുകയും ചെയ്ത്‌വര്‍ക്ക് സ്മാരകം പണിത് സിപിഎം.

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സൂബീഷ്, ഷൈജു എന്നിവര്‍ക്ക് വേണ്ടിയാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. 2015 ജൂണ്‍ ആറിനായിരുന്നു ബോംബ് നിര്‍മ്മാണത്തിനിടയില്‍ ഇരുവരും കൊല്ലപ്പെട്ടത്.

ജനങ്ങളില്‍ നിന്നും പിരിവെടുത്തായിരുന്നു രക്തസാക്ഷിമണ്ഡപം പണിതിരിക്കുന്നത്. മെയ് 22 ന് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനാണ്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2015 ജൂണില്‍ കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്‍ മുകളിലായിരുന്നു ബോംബ് നിര്‍മ്മാണവും സ്ഫോടനവും ഉണ്ടായത്.

അന്ന് ബോംബ് നിര്‍മ്മാണത്തെയും സ്ഫോടനത്തെയും സിപിഎം നേതാക്കള്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. പാര്‍ട്ടിക്ക് സംഭവവുമായി ഒരു ബന്ധവും ഇല്ലെന്നും ബോംബ് നിര്‍മ്മിച്ചവര്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അല്ലെന്നുമായിരുന്നു അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരുടേയും മൃതദേഹം ഏറ്റുവാങ്ങിയത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. പിറ്റേ വര്‍ഷം മുതല്‍ ഇവരുടേയും ചരമദിനം രക്തസാക്ഷിദിനമായി ആചരിക്കുകയും ചെയ്തുവരികയാണ്.

Advertisement