സോളാര്‍സമരം ഒത്തു തീര്‍പ്പാക്കാന്‍ ഒരു തരത്തിലും ഇടപെട്ടില്ല, പ്രേമചന്ദ്രന്‍

Advertisement

തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ ഒരു തരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ഇടനിലക്കാരനാകാന്‍ തന്നെ ആരും നിയോഗിച്ചിട്ടുമില്ലെന്ന് ആര്‍എസ്പി നേതാവും എംപിയുമായ എന്‍.കെ.

പ്രേമചന്ദ്രന്‍. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകള്‍ വാര്‍ത്താസമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ തള്ളി.

താന്‍ വിവരം അറിഞ്ഞത് സമരത്തിന്റെ ഭാഗമായി പ്രസംഗിച്ചുകൊണ്ടിരിക്കുമ്‌ബോഴാണെന്നും പറഞ്ഞു. സെക്രട്ടേറിയേറ്റിന് സമീപത്ത് പ്രസംഗിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ പെട്ടെന്ന് എകെജി സെന്ററിലേക്ക് ചെല്ലാന്‍ തന്റെ പാര്‍ട്ടിനേതാക്കള്‍ വിളിച്ചു പറയുകയായിരുന്നു. അത് അനുസരിച്ച് താന്‍ എകെജി സെന്ററിലേക്ക് ചെല്ലുമ്‌ബോള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്ത് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിന് ഒരുങ്ങുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പൊതു സമവായം എന്ന നിലയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തതായും വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറയുകയും ചെയ്തു.

താന്‍ പ്രസംഗം നിര്‍ത്തി എകെജി സെന്ററില്‍ എത്തുമ്‌ബോള്‍ തന്നെ സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്ത് അവിടെയുള്ള സിപിഎം സംസ്ഥാന സമിതയില്‍ പെട്ടവര്‍ വാര്‍ത്താസമ്മേളനം കാണാന്‍ ടെലിവിഷന്‍ ക്രമീകരിക്കുകയായിരുന്നു. അന്ന് താന്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകന്‍ ആയിരുന്നു. താന്‍ അതില്‍ ഇടപെട്ടിട്ടില്ല. എല്‍ഡിഎഫ് തന്നെ നിയോഗിച്ചിരുന്നുമില്ല. നേരത്തേ ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. താന്‍ എവിടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏജന്റുകളുമായോ യുഡിഎഫ് നേതാക്കളുമായോ ഒരു തരത്തിലുമുള്ള ചര്‍ച്ച നടത്തിയിട്ടില്ലെന്നും പറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു നേരത്തേ സിപിഎം സോളാര്‍ സമരത്തില്‍ സെക്രട്ടേറിയേറ്റ് വളഞ്ഞുള്ള സമരം നടത്തിയതെന്നും എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം പറഞ്ഞ് സമരം അവസാനിപ്പിച്ചതായും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. നേരത്തേ സോളാര്‍ വിഷയത്തിലെ എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം സി.പി.എം. മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പാക്കിയതെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍തന്നെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമരകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി.

‘ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാണ്. സോളാറില്‍ നേരത്തേതന്നെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതാണ്. സമരം നേരിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍, തലസ്ഥാനത്തു വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു നിര്‍ദേശം വന്നു. അതിനോട് സര്‍ക്കാര്‍ പോസിറ്റീവായിതന്നെ പ്രതികരിച്ചു’-തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Advertisement