നിര്‍ത്തിയിട്ട കാറിലെ മരണം, എസി വില്ലനോ?

Advertisement

ആലപ്പുഴ: നിര്‍ത്തിയിട്ട കാറിലെ എസി വില്ലനോ കാറിനുള്ളില്‍ വിശ്രമിക്കാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എങ്ങനെ. ആലപ്പുഴയില്‍ കരുവാറ്റ ഊട്ടുപറമ്ബ് പുത്തന്‍ നിരത്തില്‍ അനീഷ് (37 ) ആണ് ഇന്നലെ മരിച്ചത്.

വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എസി ഓണ്‍ ചെയ്തു വിശ്രമിക്കുകയായിരുന്നു അനീഷ്. ഭാര്യ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പിന്നീട് വരാം എന്ന് പറയുകയും പിന്നെ വിളിക്കാന്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അമ്മ: ആയിഷ ബീവി. ഭാര്യ: ദേവിക. മകന്‍: ശിവദത്ത്. സഹോദരന്‍ അജീഷ്. സഹോദരി : സോഫിയ.

അതേസമയം, ഇത്തരം അപകടങ്ങള്‍ മുമ്ബും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കാറില്‍ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

അപൂര്‍വമാണ് ഇത്തരം അപകടങ്ങള്‍ നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇങ്ങനെ ചിലര്‍ക്ക് മരണവും സംഭവിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസലിന്റെ പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്‌ബോള്‍, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്