വയോധികയെ ഇടിച്ചുകൊന്ന കാര്‍ ആറുമാസത്തെ അന്വേഷണത്തിനൊടുവില്‍ കേരളാപൊലീസ് ഹൈദരാബാദില്‍ കണ്ടെത്തി

Advertisement

കോട്ടയം. പൊലീസ് വിചാരിച്ചാല്‍ ഇതൊക്കെ പറ്റുമെന്ന് നാട്ടുകാര്‍, കോരുത്തോട് വാഹനം ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാർ കണ്ടെത്തി. ആറ് മാസത്തെ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മുണ്ടാക്കയം പൊലീസ് വാഹനം കണ്ടെത്തിയത്. ഹൈദരബാദ് സ്വദേശിയുടെ എർട്ടിഗ കാറാണ് മരണത്തിന് കാരണമായ അപകടത്തിന് കാരാണായതെന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്ന പ്രദേശവാസിയായ 88 വയസുകാരി തങ്കമ്മയെ വാഹനം ഇടിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹൈദരബാദിലുള്ള എർടിഗ കാറാണ് അപകടമുണ്ടാക്കിയത് എന്ന് കണ്ടെത്തിയത്. സംഭവ സമയം വാഹനം ഓടിച്ച ദിനേശ് റെഡിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി ജില്ലയിൽ നിന്നു്ം ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. സിസിടിവിയിലെ വണ്ടി നന്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വാഹനവും ഡ്രൈവറേയും കേരളത്തിലെത്തിച്ചു. ശബരിമല തീർത്ഥാടനത്തിന് എത്തി മടങ്ങവേയാണ് അപകടം ഉണ്ടായത്.

Advertisement