കൊല്ലം .സമരം ചെയ്ത സ്‌കൂളുകളോടൊപ്പം നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവിംഗ് സ്‌കൂളുകാർ പോലും സമ്മതിച്ചതാണ് നല്ല ലൈസൻസ് കൊടുക്കണമെന്ന്. ഇത് വകുപ്പിന് തന്നെ നാണക്കേട് ആണ്
കൊല്ലത്ത് അടക്കം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടന്മാർ ഡ്രൈവിംഗ് സ്‌കൂളുകാരെ ഇളക്കിവിട്ടു.
പത്തുലക്ഷം ലൈസൻസ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ല.2 ലക്ഷത്തി ഇരുപത്തിആറായിരം ലൈസൻസ് മാത്രമാണ് ഇനി നൽകാനുള്ളത് . റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.. നല്ല ലൈസൻസ് കൊടുക്കും, റേഷൻ കാർഡ് പോലെ വാരികൊടുക്കാൻ കഴിയില്ല
ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്‌നെസും ടെസ്റ്റ് ചെയ്തത് ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിൽ ഉണ്ട്. ഇത് വകുപ്പിന് നാണക്കേടാണ്
ഡ്രൈവിംഗ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്.ഇത് അംഗീകരിക്കാൻ കഴിയില്ല
കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും.
എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്റെ കണ്ണുകൾ ഉണ്ടാകും, വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
Home News Breaking News കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും, മന്ത്രി കെ ബി...