മൂന്ന് വിമാനത്താവളങ്ങളിലും വൻ സ്വർണവേട്ട; കരിപ്പൂരിൽ പിടികൂടിയത് 6.31 കോടിയുടെ സ്വർണം

Advertisement

കൊച്ചി:
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി ഇന്ന് പിടികൂടിയത് കോടികളുടെ സ്വർണം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരിൽ നിന്നായി 6.31 കോടിയുടെ സ്വർണം പിടികൂടി. 8.8 കിലോ സ്വർണമാണ് എട്ട് പേരിൽ നിന്നായി പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികലാണ് അറസ്റ്റിലായത്. ചെരുപ്പിന്റെ സോളിലും ശരീരത്തിലുമായാണ് ഇവർ സ്വർണം കടത്തിയത്. കണ്ണൂരിൽ 576 ഗ്രാം സ്വർണം പിടികൂടി. തലയിണ കവറിലും ചോക്ലേറ്റ് കവറിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കാസർകോട് സ്വദേശികളായ റിയാസ്, നിസാർ എന്നിവർ പിടിയിലായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 430 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്.

Advertisement