വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റിനെച്ചൊല്ലി പ്രതിഷേധം

Advertisement

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലാണ് സീറ്റുകള്‍ മലബാറിന്റെ അവകാശമാണെന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചത്. പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നും അതിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രത്യക്ഷ സമരം തുടങ്ങുമെന്നും മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി യോഗം വിളിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം തുടങ്ങിയ ഉടനെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിഷേധവുമായി എം.എസ്.എഫ്് സംസ്ഥാന സെക്രട്ടറി നൗഫല്‍ എഴുന്നേറ്റു.
യോഗം തുടങ്ങിയതും കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ‘4,5530 സീറ്റ് മലബാറിന്റെ അവകാശമാണ്, മലബാര്‍ കേരളത്തിലാണ്’ എന്ന് ടീഷര്‍ട്ടില്‍
എഴുതിരുന്നു.

തുടര്‍ന്ന് നൗഫലിനെ യോഗത്തില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് നൗഫല്‍ പ്രതിഷേധിച്ചു. കന്റോണ്‍മെന്റ് പോലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു നീക്കി. എല്ലാം വര്‍ഷവും ഉണ്ടാകുന്ന സമരം വീണ്ടും ഉണ്ടാകുന്നു എന്ന് മാത്രമേയുള്ളൂവെന്ന് ഇതിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിനുള്ള അവസരമൊരുക്കും.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും സീറ്റ് കൂട്ടുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവേശനം തുടങ്ങിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ മലബാര്‍ മേഖലയില്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.