കായംകുളം. ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ ഒരു അധ്യാപകൻ തന്റെ ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആലപ്പുഴ കായംകുളം സബ് ജില്ലയിലെ ചൂനാട് യുപി സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ഗോകുലിന്റെയും ഓച്ചിറ സ്വദേശിനി യും ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുമായ ചന്ദനയുടെയും വിവാഹമായിരുന്നു ഇന്ന്. കല്യാണം കഴിഞ്ഞ് തന്റെ മണവാട്ടിയെയും കുട്ടി പോയത് നേരെ കായംകുളത്തെ പരിശീലന ക്ലാസിലേക്ക്. ഒരുപക്ഷേ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം ഇങ്ങനെ ഒരു സംഭവം.
കഴിഞ്ഞ പതിനെട്ടാം തീയതി തുടങ്ങിയ ഒന്നാംഘട്ട അധ്യാപക പരിശീലനത്തിൽ പങ്കെടുത്തത് തന്റെ കല്യാണത്തിന്റെ തിരക്കുകൾ പോലും മാറ്റിവെച്ചാണ്. കല്യാണ ദിവസത്തെ മുഹൂർത്ത സമയമൊഴിച്ച് ബാക്കി നാലര ദിവസവും അദ്ദേഹം ക്‌ളാസിൽ ഹാജരായിരുന്നു. അധ്യാപകർ കുരവയോടും ഹർഷാരവത്തോടും ആണ് വരനെയും വധുവിനെയും വരവേറ്റത്. രക്ഷിതാക്കളുടെ സ്ഥാനത്ത് കൈപിടിച്ചു കയറ്റിയത് സഹ അധ്യാപകരായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് ഗോകുൽ വധുവിനെയും കൂട്ടി സ്കൂളിലെത്തിയത്.