ന്യൂഡല്‍ഹി . പുതിയ ക്രിമിനല്‍ നിയമങ്ങൾക്ക് എതിരായ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്ക് പകരം കൊണ്ടു വന്ന ക്രിമിനല്‍ നിയമങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി.
ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക സുരക്ഷാ സംഹിത എന്നിവയ്ക്ക് ‘നിരവധി ന്യൂനതകളും പൊരുത്തക്കേടുകളും’ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഭൂരിഭാഗം അംഗങ്ങളും സസ്‌പെന്‍ഷനിലായിരുന്ന കാലയളവില്‍, പാര്‍ലമെന്റില്‍ കാര്യമായ ചര്‍ച്ചയില്ലാതെയാണ് നിയമങ്ങള്‍ പാസ്സാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അവധിക്കാല ബഞ്ചാണ് ഇന്ന് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക
Home News Breaking News പുതിയ ക്രിമിനല്‍ നിയമങ്ങൾക്ക് എതിരായ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും