സംസ്ഥാനത്ത് അവയവ കടത്തിന് വൻ മാഫിയ

Advertisement

കൊച്ചി: സംസ്ഥാനത്ത് അവയവ കടത്തിന് വൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായി വിവരം. ഇന്നലെ അയവ കടത്തിലെ
ഏജൻറ് പിടിയിലായതോടെ
മൂന്നുവർഷത്തിനിടെ 200ലധികം ആളുകളെ സബിത്ത് അവയവ കടത്തിനായി ഇറാനിൽ എത്തിച്ചതായി കണ്ടെത്തി.
വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയ്യാറാക്കിയിരുന്നു ആളുകളെ കൊണ്ടുപോകുന്നത്.
അവയവം നൽകാൻ തയ്യാറായ ആളുകൾക്ക് 10 ലക്ഷം രൂപ വീതം നൽകി.
ഇറാനിലെ ആശുപത്രിയിൽ ഒരാളെ എത്തിക്കുമ്പോൾ സബിത്തിന് 60 ലക്ഷം രൂപ ലഭിച്ചു.
വ്യാജ മേൽവിലാസത്തിൽ കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെയും കൊണ്ടുപോയിട്ടുള്ളതായാണ് വിവരം.
പോയവരിൽ ചിലർ അവിടെ വെച്ച് മരണപ്പെട്ടതായും സംശയം ഉണ്ട്.
ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു ആളുകളെ കൂടുതലും കണ്ടെത്തുകയും കൊണ്ടുപോവുകയും ചെയ്തത്.