കൊടകര കുഴൽപ്പണക്കേസ്: ഇഡി അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

Advertisement

കൊച്ചി:
കൊടകര കുഴൽപ്പണ കേസിൽ ഇ ഡി അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്ന ഇഡിയുടെ മറുപടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇ ഡി കോടതിക്ക് നൽകിയ മറുപടിയിൽ വിമർശനം അറിയിച്ചിരുന്നു

കൊടകര കുഴൽപ്പണ കേസിൽ ഇഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കേരളാ പോലീസ് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ പോലീസും വ്യക്തമാക്കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരളാ പോലീസ് നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്

കൊടകര ദേശീയപാതിയൽ കാറിൽ കടത്തുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം.