കാന്‍സര്‍ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റമുണ്ടാക്കുന്ന മെഷീന്‍ കൊല്ലത്തുനിന്നും

Advertisement

ശാസ്ത്രജ്ഞരായ ഡോ.സൈനുദ്ദീൻ പട്ടാഴി, ഡോ.നിഥിൻ എന്നിവർക്ക് ആണ് പേറ്റന്‍റ് ലഭിച്ചത്

കൊല്ലം. കാന്‍സര്‍ ചികില്‍സയില്‍ വലിയമാറ്റമുണ്ടാക്കാവുന്ന നീക്കം കൊല്ലത്തുനിന്നും. പോർട്ടബ്ൾ കാൻസർ തെറപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് നേടി ഡോ.സൈനുദ്ദീൻ പട്ടാഴി, ഡോ.നിഥിൻ എന്നിവർ. കാൻസർ ചികിത്സാ രംഗത്തു കീമോ തെറപ്പി, റേഡിയേഷൻ തെറപ്പി എന്നിവയാണു നിലവിൽ ഉപ യോഗിക്കുന്നത്.

എന്നാൽ, ഇതിന് ഒട്ടേറെ പാർ ശ്വഫലങ്ങൾ ഉണ്ടെന്നും ഇത് പരിഹരിക്കാൻ വേണ്ടിയാണു മെഷീൻ കണ്ടുപിടിച്ചതെന്നും ഡോ.സൈനുദ്ദീൻ പട്ടാഴി പറ ഞ്ഞു.

ഡോ .സൈനുദീൻ പട്ടാഴി യും ഡോ .നിഥിനും ചേർന്ന് വികസിപ്പിച്ച പോർട്ടബിള് കാൻസർ തെറാപ്പി മെഷീൻ കാന്‍സരഹ്‍ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മെഷീന്‍ വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു കഴിഞ്ഞു .

പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്പർ കാസ് -9 ( CRISPR-Cas9 ) (clustered regularly interspaced short palindromic repeats and CRISPR-associated protein 9 ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം . പ്രസ്തുത കാട്രിഡ്ജ് ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ് ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് ( Lipid Nano Particles ) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ കോശങ്ങളുടെ വളച്ച തടസപ്പെടുത്തി സാധാരണ കോശങ്ങളാക്കാം . ഇതിന്റെ നിർമ്മാണ ചിലവ് ഏകദേശം 12 ലക്ഷം രൂപയാണ് . മെഷീനിൽ ഉള്ള പ്രത്യേക സെൻസറുകൾ കൊണ്ട് കാൻസർ കോശങ്ങളുടെ മാറ്റങ്ങൾ നിരീക്ഷിക്കുവാൻ സാധിക്കും .

Advertisement