ഹോട്ടല്‍ ഭക്ഷണം,കാക്കനാട് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Advertisement

കൊച്ചി: കാക്കനാട് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഇടച്ചിറയിലെ ‘ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികള്‍ക്ക് ഛര്‍ദ്ദിലും വയറിളക്കവും പനിയും ബാധിച്ചത്. തൊട്ട് പിന്നാലെ ഇവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി പി ബി എല്‍ദോയുടെ മക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Advertisement