പയ്യന്നൂരിൽ വീട്ടിൽനിന്ന് 80 പവനോളം സ്വർണാഭരണങ്ങൾ കവർന്നു

Advertisement

കണ്ണൂർ .പയ്യന്നൂരിൽ വൻ കവർച്ച. പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിൽനിന്ന് 80 പവനോളം സ്വർണാഭരണങ്ങൾ കവർന്നു. വീടിൻറെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.

പയ്യന്നൂർ പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിലാണ് പുലർച്ചെ 2 മണിയോടെ കവർച്ച നടന്നത്. 80 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടുമസ്ഥയായ സുഹറയും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുനില വീടിൻ്റെ മുകളിലെ നിലയിൽ സുഹറയുടെ മകനും കുടുംബാംഗങ്ങളും ഉറങ്ങുമ്പോഴാണ് താഴെയുള്ള മുറികൾ കുത്തിത്തുറന്ന് കവർച്ച നടന്നത്. രാവിലെ ഉണർന്ന് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രധാന വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. അതേസമയം, കോഴിക്കോട് മാവൂർ ബസ് സ്റ്റാൻഡിനു സമീപം 2 കടകളിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം പോയി. തൊട്ടടുത്ത ജ്വല്ലറിയുടെ പൂട്ടു തകർത്തും മോഷണത്തിന് ശ്രമം നടന്നു. നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിലായി അയൽവാസിയുമായ പ്രജീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി സ്വദേശി നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല കവർന്നത്

Advertisement