ഇപി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി

Advertisement

കൊച്ചി:
സിപിഎം നേതാവ് ഇപി ജയരാജനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സുധാകരന്റെ ഹർജിയിലാണ് കോടതി വിധി

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് കാണിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്

നേരത്തെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി സുധാകരന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.