മാർ അത്തനേഷ്യസ് യോഹന്നാൻ മെത്രോപ്പൊലീത്ത ഇനി ദീപ്തമായ ഓർമ

Advertisement

തിരുവല്ല.അറുപതാണ്ടിന്‍റെ ആത്മീയ യാത്രക്ക് വിരാമം. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഇനി ഓർമ.സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവല്ല സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു.
പൊതുദർശനത്തിന്റെ അവസാന ദിവസവും ബിലീവേഴ്‌സ് സഭ വിശ്വാസികളും, വൈദികരും, സാംസ്‌കാരിക, രാഷ്ട്രീയം, സാമൂഹിക രംഗത്തെ പ്രമുഖരും തിരുവല്ലയിലെ സഭ ആസ്ഥാനത് അന്ത്യജ്ഞലി അർപ്പിക്കാൻ എത്തി. പത്തരയോടെ സഭ കീഴ്വവക്കം അനുസരിച്ചുള്ള ഏഴാം ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സെന്റ് തോമസ് കത്തീഡ്രലിലേക്ക്.

ഖബറടക്ക ശുശ്രൂഷ സാമൂവൽ മാർ തെയോ ഫിലോസിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് പള്ളിയിൽ.അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പള്ളിയോട് ചേർന്നുള്ള കല്ലറയിൽ ആയിരുന്നു ഖബറടക്കം.നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മോറാൻ മാർ അത്തനേഷ്യസ് യോഹന്നാൻ മെത്രോപ്പൊലീത്ത ഇനി ദീപ്തമായ ഓർമ.