പ്രൊഫ.ആർ.ഗംഗപ്രസാദ് അനുസ്മരണവും അവാർഡ് വിതരണവും 22ന്

Advertisement

ശാസ്താംകോട്ട: പ്രമുഖ സി പി ഐ നേതാവും വിദ്യാഭ്യാസ, സാമൂഹിക, സാംസ്ക്കാരിക മേഖലയിലെ മികച്ച വ്യക്തിത്വവുമായിരുന്ന പ്രൊഫ. ആർ. ഗംഗപ്രസാദിൻ്റെ 13-ാമത് അനുസ്മരണവും അവാർഡ് വിതരണവും 22ന്ശാസ്താംകോട്ടയിൽ നടക്കും.

സി പി ഐ കുന്നത്തുർ മണ്ഡലം കമ്മിറ്റിയുടെയും പ്രൊഫ.ആർ.ഗംഗാപ്രസാദ് ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ രാവിലെ 8ന് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ എസ് പിള്ള അധ്യക്ഷനാകും. പി എസ് സുപാൽ എം എൽ എ അനുസ്മരണ പ്രഭാഷണം വും കോവൂർ കുഞ്ഞുമോൻ എം എൽ എ മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും മികച്ച പൊതുപ്രവർത്തകന് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് പ്രൊഫ.പി കെ ശാരദാമണിയിൽ നിന്ന് പന്ന്യൻ രവീന്ദ്രൻ ഏറ്റുവാങ്ങും. മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട പി കെ വി ഗ്രന്ഥശാലയ്ക്ക് അഡ്വ.അനിൽ എസ് കല്ലേലിഭാഗം അവാർഡ് നൽകും.ചികിത്സാ സഹായം ഡോ.പി.കമലാസനനും, പഠന സഹായം പ്രൊഫ. തുമ്പമൺ രവിയും, എൻഡോവ്മെൻ്റ് പ്രൊഫ.കെ.ചന്ദ്രൻ പിള്ളയും വിതരണം ചെയ്യും.കെ.ശിവശങ്കരൻ നായർ ,ആർ എസ് അനിൽ, ബി.വിജയമ്മ ,ഡോ.സി ഉണ്ണികൃഷ്ണൻ, പ്രൊഫ.സി.എം ഗോപാലകൃഷ്ണൻ നായർ ,കെ എൻ കെ നമ്പൂതിരി ,സി.മോഹനൻ, നെടിയവിള സജീ വൻ, അഡ്വ.സി.ജി ഗോപു കൃഷ്ണൻ ,വി.സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും.

Advertisement