കൊച്ചി.പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. അതിനിടെ കേസിൽ അറസ്റ്റിലായ കൊച്ചിയിലെ വിവരാവകാശ പ്രവർത്തകർ ബോസ്കോ കളമശേരിയെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ബോസ്കോ കളമശ്ശേരിയിൽ കസ്റ്റഡിയിൽ വാങ്ങുന്നത്.
പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ച് പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അതിജീവിതയെ കൊണ്ട് മൊഴി നൽകുമെന്നാണ് തുടർച്ചയായ ഭീഷണി. അല്ലാത്തപക്ഷം രണ്ടരക്കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകാതായതോടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യൂട്യൂബ് ചാനലിൽ വീഡിയോകൾ നൽകി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രവാസി വ്യവസായി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനായി തൃശൂർ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ചു. രണ്ടര മാസം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബോസ്കോ കളമശേരിയേയും തിരുവനന്ദപുരം ശാസ്തമംഗലം സ്വദേശി ലോറൻസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചു. ഇതോടെയാണ് കൂട്ടാളികളായ മൂന്നുപേർക്ക് കൂടി വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. വ്യാഴാഴ്ച ബോസ്കോ കളമശ്ശേരിയെയും കൂട്ടുപ്രതിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതോടെ കേസിൽ ഉൾപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ആകും എന്നാണ് പോലീസ് പ്രതീബദഹ