സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Advertisement

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നിലപാടറിയിക്കും. സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്‌മെന്റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലാകുന്നത്

അപേക്ഷ ഫീസിന് ജി.എസ്.ടി ആവശ്യപ്പെട്ടതാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും പിന്‍മാറാന്‍ അസോസിയേഷനുകളെ പ്രേരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കകേണ്ടി വരും. അതായത് 84 കോളജുകളിലേക്ക് അപേക്ഷിക്കണമെങ്കില്‍ 82000 രൂപ നല്‍കണം. സംസ്ഥാനത്തെ 9355 നഴ്സിങ് സീറ്റുകളില്‍ 7105 എണ്ണവും സ്വകാര്യ മേഖലയിലാണ്. 119 സ്വകാര്യ കോളജുകളില്‍ 84 കോളജുകള്‍ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലും. ഒരു വിദ്യാര്‍ത്ഥി രണ്ട് അപേക്ഷകള്‍ക്കായി 2000 രൂപ നല്‍കിയാല്‍ 84 കോളജുകളില്‍ പ്രവേശനത്തിന് പരിഗണിക്കുകമായിരുന്നു. ആ സൗകര്യമാണ് ഇത്തവണ ഇല്ലാതായത്

2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കി ഈ വര്ഷം മുതല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങും. സ്വകാര്യ നഴ്സിങ് കോളജുകള്‍ക്ക് കേരള നഴ്സിങ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ചും തീരുമാനം നീളുകയാണ്.

Advertisement