വാർത്താനോട്ടം

Advertisement

BREAKING NEWS

👉പാലക്കാട് കൊല്ലങ്കോട്ട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി;പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ എത്തി

👉 രാജ്യ തലസ്ഥാനത്ത് കർഷക സമരം ഇന്ന് 100-ാം ദിനത്തിലേക്ക്; ബിജെപി നേതാക്കളുടെ വീടുകളിലേക്ക് കർഷക മാർച്ച്

👉കോന്നി വടക്കേ മണ്ണീറയിൽ കടുവ ഇറങ്ങി.

👉ഇ പി ജയരാജൻ ബി ജെ പി ലേക്ക് എന്ന പരാതിയിൽ കേസ്സെടുക്കാനാവില്ലെന്ന് പോലീസ്. കോടതി നിർദ്ദേശിക്കാമെങ്കിൽ കേസ്സെടുക്കാമെന്നും പോലീസ്.

👉 മഹാരാഷ്ട്രയിലെ ഉജാനി ഡാമിൽ ബോട്ട് മുങ്ങി 6 പേരെ കാണാതായി

🌴കേരളീയം🌴

🙏സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും.

🙏 കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിച്ചു.

🙏 തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍.

🙏 എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും, സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനില്‍ പരാതി. ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

🙏 കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ചാന്‍സലറുടെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകള്‍ നിരന്തരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു.

🙏 തിരുവനന്തപുരത്തു മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് രണ്ടു ദിവസത്തിനകം ഒഴിവാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

🙏 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ച് നമ്പി രാജേഷിന്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

🇳🇪 ദേശീയം 🇳🇪

🙏 രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയതെന്നും എന്‍ഐഎ. റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തു.

🙏 ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തളളി. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയകേസില്‍ ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.

🙏 മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണവിലക്കേര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക്ഏര്‍പ്പെടുത്തിയിരിക്കുന്നത്.

🙏 മോദിയും ബി.ജെ.പിയും അപരാജിതരല്ലെന്നും പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതില്‍ തോറ്റുപോയെന്നും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍.

🙏 കേസില്‍ ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്ത് ഡല്‍ഹി പോലീസ്. 2004- ല്‍ രമേശ് ചന്ദ് ഗുപ എന്ന ഡല്‍ഹി വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപാഹി ലാലിനെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്.

🙏 പുണെയില്‍ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറായ പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

🇦🇺 അന്തർദേശീയം 🇦🇴

🙏 ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. 229 പേരുമായി പറക്കവെ ആകാശച്ചുഴിയില്‍ പെട്ട വിമാനം 5 മിനിറ്റില്‍ 6000 അടി താഴ്ചയിലേക്കാണ് പതിച്ചത്. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

🙏 ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ twitter.com എന്ന് തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

🏏 കായികം

🙏 ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം 69.50 മീറ്റര്‍ എറിഞ്ഞാണ് ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞത്. ടി63 ഹൈജംപില്‍ തങ്കവേലു മാരിയപ്പനും സ്വര്‍ണമുണ്ട്. ടോക്യോ പാരാലിമ്പിക്സില്‍ വെള്ളി നേടിയ തങ്കവേലു 1.88 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സ്വര്‍ണം നേടിയത്.

🙏 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പതിനേഴാം ഐ.പി.എല്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിനുള്ള യോഗ്യത നേടിയത്.

🙏ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന് തോല്‍പിക്കാനായാല്‍ ഫൈനലില്‍ വീണ്ടും കൊല്‍ക്കത്തയുമായി ഏറ്റുമുട്ടാനാകും.

🙏 ജൂണ്‍ 21 ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ ടീമിനെ ലയണല്‍ മെസി നയിക്കും. അതേസമയം 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും.

Advertisement