കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയി

Advertisement

പത്തനംതിട്ട .കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയെന്ന് പരാതി .ഇന്നലെ രാത്രിയായിരുന്നു സംഭവം .കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മൂവാറ്റുപുഴ പുനലൂർ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷനിലാണ് റോഡിൽ അപകടകരമായി വാഹനം പാർക്ക് ചെയ്തത് . സമീപത്തെ ഓട്ടോ ഡ്രൈവർമാർ പരാതി പറഞ്ഞെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം .കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ ആണ് വാഹനമോടിച്ചിരുന്നത് .നടപടിക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് .

1 COMMENT

  1. തീർച്ചയായും ഡ്രൈവർ മദ്യം ഉപയോഗിച്ചിരിക്കാം.. ബോധമുള്ള ഒരു ഡ്രൈവറും ഒറ്റവരി പാതയിൽ ഇതുപോലെ വണ്ടി നിർത്തി പോകില്ല..

Comments are closed.