പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം അണപൊട്ടി

Advertisement

എറണാകുളം: പെരിയാറിൽ മത്സ്യക്കുരുതിയിൽ ആളിക്കത്തി പ്രതിഷേധം. സംഭവം നടന്നത് മുതൽ പ്രതിഷേധത്തിലായിരുന്ന നാട്ടുകാരും മത്സ്യത്തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചു

‘എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു മത്സ്യക്കുരുതി നടന്നത്. ശ്വാസം കിട്ടാതെ മീനുകൾ ചത്തുപൊങ്ങുമ്പോൾ രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കി എന്ന് ഒരിക്കലും മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതിക്കില്ല. എറണാകുളം നഗരത്തിലെ ആളുകൾ കുടിക്കുന്ന വെള്ളത്തിൽ പോലും മീനുകൾ ചത്തുപൊങ്ങി. ഉപ്പുവെള്ളവും നല്ല വെള്ളവും കൂടിച്ചേർന്ന് മീൻ ചത്തു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. പെരിയാറിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയാവുമ്പോഴും യാതൊരുവിധ നടപടികളും അധകൃതരിൽ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് പ്രദേശവാസികളുടെ പരാതി.

കഴിഞ്ഞ ദിവസം പെരിയാറിൽ വലിയ തോതിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം ഒഴുക്കിയതാണ് മീനുകളുടെ നാശത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ വാദം. ‘ മഴ പെയ്യുമ്പോൾ ബണ്ട് തുറക്കും എന്ന് മനസ്സിലാക്കി കമ്പനികൾ വലിയ തോതിൽ രാസമാലിന്യം ഒഴുക്കി. ഇതാണ് കുരുതിക്ക് കാരണം.’ ഏലൂർ സ്വദേശി ഹംസ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബണ്ട് ഇറിഗേഷൻ വകുപ്പ് പാതാളത്തിന് സമീപമുള്ള ബണ്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയത്. ഇതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കൃത്യമായ മറുപടി തങ്ങൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചത്.ചത്ത മീനുകളെ ഓഫീസ് പരിസരത്തേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിധേം .ഇത് പല തവണ സംഘർഷത്തിലേക്ക് വഴിമാറി. ഇറിഗേഷൻ വകുപ്പ് ബണ്ട് തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ കൈമലർത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisement