വരാപ്പുഴ. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള യോഗം ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേരും. വരുംദിവസങ്ങളിൽ ഇത് സർക്കാരിന് സമർപ്പിക്കും. ചത്തുപൊങ്ങിയ മത്സ്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിനുള്ള നടപടികളും ഇന്ന് ആരംഭിക്കും. അതേസമയം വിഷയത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. അഞ്ചംഗ വിദഗ്ധ സമിതിയാണ് സംഭവം പഠിക്കാനായി എത്തുന്നത്. പഠനത്തിനുശേഷം മറ്റന്നാൾ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അലംഭാവത്തിനെതിരെ ഏലൂരിലെ ബോർഡ് ഓഫീസിലേക്ക് സിപിഐഎമ്മിന്റെ പ്രതിഷേധവും ഇന്ന് നടക്കും.
Home News Breaking News മീനുകൾ കൂട്ടത്തോടെ ചത്ത സംഭവം, മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള യോഗം ഇന്ന്