2024 മെയ് 23 വ്യാഴം
BREAKING NEWS
👉മഴ:കോഴിക്കോട് മാവൂർ മേഖലയിൽ വൻ കൃഷി നാശം, ചാലിയാറിൽ ജലനിരപ്പുയർന്നു.
👉കേരളത്തിൽ മഴ കനക്കുന്നു. എറണാകുളം മുതൽ വയനാട് വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
👉പന്തീരങ്കാവ് ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു.
👉മഴ: സംസ്ഥാനത്ത് പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മതിലുകൾ ഇടിഞ്ഞും ,മരം വീണും നാശനഷ്ടങ്ങൾ
👉അവയവകടത്തിൽ കൂടുതൽ ഇരകൾ, സാബിത്ത് മുഖ്യകണ്ണിയെന്ന് അന്വേഷണ സംഘം
👉പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസ്: 51 പ്രതികൾ കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ഹാജരാകാൻ നോട്ടീസ്
👉കണ്ണൂരിൽ മങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടു നൽകിയില്ലെന്നാരോപിച്ച്, രാത്രി വീട്ടുകാരെ പൂട്ടിയിട്ട് മണ്ണുമാന്തി കൊണ്ട് മതിലും ഗേറ്റും പൊളിച്ചതായി പരാതി.
👉 പെരിയാറിലെ മത്സ്യക്കരുതി ഇറിഗേഷൻ വകുപ്പിൻ്റെ റിപ്പോർട്ടിൽ പഴി സർക്കാർ വകുപ്പുകൾക്ക്.
🌴 കേരളീയം 🌴
🙏 പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ അന്വേഷണത്തിന് വിദഗ്ദസമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിച്ചു. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ച് ഉത്തരവും ഇറക്കി.
🙏 സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുo . 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🙏 തിരുവനന്തപുരം ജില്ലയില്‍ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. 1789 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
🙏 സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍, ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് നിരോധനം .
🙏 കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
🙏 ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തില്‍ എം.വി ഗോവിന്ദന്‍ പങ്കെടുത്തില്ല. എം.വി ജയരാജനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
🙏പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി.
🇳🇪 ദേശീയം 🇳🇪
🙏 താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി – കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
🙏 അദാനി ഗ്രൂപ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിറ്റത് നിലവാരം കുറഞ്ഞ കല്‍ക്കരിയെന്നും കോടികളുടെ അഴിമതിയെന്നും റിപ്പോര്‍ട്ട്. ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ചു കാട്ടി തമിഴ്നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്‌കോക്ക് നല്‍കിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
🙏 സ്വാതി മലിവാള്‍ കേസില്‍ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പിലാക്കപ്പെടണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവം നടക്കുന്ന സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
🙏 പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി.
🙏 പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. 2010 ന് മുന്‍പ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
🙏 ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന് അഹമ്മദ് നഗറിലെ എന്‍സിപി സ്ഥാനാര്‍ത്ഥി നിലേഷ് ലാങ്കെ. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതന്‍ എത്തിയെന്നും ഇയാള്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.
🙏 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയത്. ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
🙏 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയ നടന്‍ ഷാരൂഖ് ഖാനെ കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
🇦🇴 അന്തർദേശീയം 🇦🇽
🙏 പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം ഇസ്രയേലിന് എതിരല്ല, സമാധാനത്തിന് വേണ്ടിയാണെന്ന് സ്പെയിന്‍ പ്രതികരിച്ചു. തീരുമാനം പലസ്തീന്‍ സ്വാഗതം ചെയ്തു.
🙏 ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്ക്. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
🏏 കായികം ⚽
🙏 സഞ്ജുവും സംഘവും റോയലായി ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക് കടന്നപ്പോള്‍ കോലിക്കും ആര്‍സിബിക്കും വീണ്ടും കണ്ണീര്‍മടക്കം. ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി.
🙏ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യം മറികടന്നു.
🙏 ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി രാജസ്ഥാന്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും