മൂന്നാറിലെ തോട്ടം മേഖലയെ വിറപ്പിച്ച് വീണ്ടും കടുവകൾ

Advertisement

ഇടുക്കി.മൂന്നാറിലെ തോട്ടം മേഖലയെ വിറപ്പിച്ച് വീണ്ടും കടുവകൾ. പെരിയവരേ ലോവർ ഡിവിഷനിൽ ഇറങ്ങിയ കടുവക്കൂട്ടം പശുക്കളെ ആക്രമിച്ചു കൊന്നു. ആഴ്ചകൾക്ക് മുമ്പ് കന്നിമല എസ്റ്റേറ്റിലും കടുവക്കൂട്ടം ഇറങ്ങിയിരുന്നു.

ഇന്നലെ വൈകിട്ട് പെരിയവരേ എസ്റ്റേറ്റിൽ കടുവകളെ തോട്ടം തൊഴിലാളികൾ കണ്ടിരുന്നു. ഇതേ സ്ഥലത്തിനടുത്താണ് കഴിഞ്ഞദിവസം പെരിയവര സ്വദേശി മേശമ്മാളിന്റെ രണ്ട് പശുക്കളെ കടുവ കൊന്നത്. എസ്റ്റേറ്റിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെയായിരുന്നു കടുവക്കൂട്ടത്തിൻ്റെ ആക്രമണം.

കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലധികം പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തു എന്നാണ് നാട്ടുകാർ പറയുന്നത്. കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് അറിയിച്ചിട്ടും വനം വകുപ്പ് കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ല എന്നും പരാതിയുണ്ട്. കടുവയുടെ ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാണ്.